മോനാച്ച : കാർത്തിക ശ്രീ നിത്യാനന്ദ കലാകേന്ദ്രവും യൂണിയൻ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന വെള്ളിക്കോത്ത് ഇൻസ്റ്റിറ്റിയൂട്ടും ചേർന്ന് കലാകേന്ദ്രത്തിൽ നടത്തുന്ന സൗജന്യ കേക്ക് നിർമ്മാണ പരിശീലനം തുടങ്ങി. എളുപ്പത്തിൽ ചെലവും കുറഞ്ഞും ചെയ്യാൻ കഴിയുന്ന കേക്ക് നിർമ്മാണത്തിന് മൂന്ന് ദിവസത്തെ പരിശീലനമാണ് നടക്കുന്നത്. പ്രദേശത്തെ 45 വനിതകൾ പങ്കെടുത്ത പരിശീലനം വാർഡ് കൗൺസിലർ പള്ളിക്കൈ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ബി രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ വി.പി.ഗോപി പദ്ധതി വിശദീകരണം നടത്തി. നീലേശ്വരത്തെ വി. സയനയാണ് പരിശീലനം നൽകുന്നത്. ശിവചന്ദ്രൻ കാർത്തിക, എം.പ്രജീഷ്, പി.അജീഷ് എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി രവിശങ്കർ കാർത്തിക സ്വാഗതവും കെ.അജീഷ് നന്ദിയും പറഞ്ഞു.