gangadharan-anusmrnm

കാഞ്ഞങ്ങാട് :ഡി.സി.സി മുൻ പ്രസിഡന്റ് പി.ഗംഗാധരൻ നായരുടെ നാലാം വാർഷിക ചരമദിനാചരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് പി.ജി ദേവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ:പി.വി.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ വി.ഗോപി, കെ.കെ.ബാബു, എം.കുഞ്ഞികൃഷ്ണൻ, രവീന്ദ്രൻ ചേടിറോഡ്, പി.തമ്പാൻ, രാജൻ തെക്കേക്കര, എ.പുരുഷോത്തമൻ, ചന്ദ്രൻ ഞാണിക്കടവ്, പി.വി.ചന്ദ്രശേഖരൻ, സുരേഷ് കൊട്രച്ചാൽ, ഷിബിൻ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, പി.സരോജ, പ്രൊമോദ് കെ.റാം, മനോജ് ഉപ്പിലിക്കൈ, എച്ച്.ആർ.വിനീത്, തുടങ്ങിയവർ സംസാരിച്ചു.