പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്/ മേഴ്സി ചാൻസ്) നവംബർ 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ മേയ് 29 വൈകുന്നേരം 5 മണി വരെ ഓൺലൈൻ ആയി സ്വീകരിക്കും.
ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) നവംബർ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ മേയ് 28 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.