കണ്ണൂർ:ഊർജ്ജ സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി അഴീക്കോട് പഞ്ചായത്തിൽ ഊർജ്ജ സംരക്ഷണ ശിൽപ്പശാല നടത്തി. എനർജി മാനേജ്‌മെന്റ് സെന്ററിന്റെയും എ.പി.ജെ അബ്ദുൾ കലാം ലൈബ്രറിയുടെ സഹകരണത്തോടെ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.റീന അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ഗിരീഷ്‌കുമാർ, ടി.മുഹമ്മദ് അഷ്‌റഫ്, കെ.എസ്.ഇ.ബി എ.ഇ എസ്.ദിജീഷ് രാജ്, ഹരിത കേരള മിഷൻ അസി.കോർജഡിനേറ്റർ പി.സുനിൽദത്തൻ, കുടുംബശ്രി സി ഡി.എസ് ചെയർപേഴ്‌സൺ കെ.ശ്രീജ എന്നിവർ സംസാരിച്ചു. എനർജി മാനേജ്‌മെന്റ് സെന്റർ റിസോഴ്‌സ് പേഴ്‌സൺ പി.കെ.ബൈജു ക്ലാസെടുത്തു. കുടുംബശ്രി അയൽകൂട്ടങ്ങൾ വഴിയും ഹരിതകർമ്മസേന വീടുകൾ വഴിയും ഊർജ്ജ സംരക്ഷണസന്ദേശം കൈമാറും.