student

നീലേശ്വരം: കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ആരംഭിച്ച സഹകരണ സ്റ്റുഡന്റ്സ് മാർക്കറ്റിന്റെ ഉത്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി.രാജേന്ദ്രൻ നിർവ്വഹിച്ചു. എല്ലാവിധ പഠനോപകരണങ്ങളും മാർക്കറ്റ് വിലയേക്കാൾ 10 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിലും കൂടാതെ ബോംബെ ഡെയിംഗ്, മഫ്ത്തലാൽ തുടങ്ങി പ്രമുഖ കമ്പനികളുടെ സ്‌കൂൾ യൂനിഫോം തുണിത്തരങ്ങൾ,പോപ്പി,ജോൺസ്, ദിനേശ്, സൂര്യമാർക്ക് കുടകളും മിതമായ നിരക്കിലും ലഭിക്കും. ബാങ്ക് സെക്രട്ടറി പി. രാധാകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ എ.സുരേഷ് ബാബു, കെ.സുകുമാരൻ, കെ.ചന്ദ്രശേഖരൻ, എ.ഭാരതീദേവി, കെ.വി.റീന എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി.സായി കിരൺ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ.രാകേഷ് നന്ദിയും പറഞ്ഞു.