പയ്യന്നൂർ:കോൽക്കളി ആചാര്യൻ ഇടവലത്ത് കുഞ്ഞിക്കണ്ണൻ ഗുരുക്കൾ അനുസ്മരണവും കോൽക്കളി അരങ്ങേറ്റവും നാളെ നടക്കും. വൈകീട്ട് 6 ന് തെരു കസ്തൂർബ വായനശാല മൈതാനിയിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫോക് ലോർ അക്കാഡമി പ്രോഗ്രാം ഓഫീസർ പി.വി.ലവ് ലിൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭ കൗൺസിലർമാരായ എം.പ്രസാദ്, ടി.പി.അനിൽ കുമാർ, അത്തായി പത്മിനി സംസാരിക്കും. തുടർന്ന് ഡോ.സി.സന്തോഷ് ഗുരുക്കളുടെ ശിക്ഷണത്തിൽ കോൽക്കളി , ചരടുകുത്തിക്കളി അഭ്യസിച്ചവരുടെ അരങ്ങേറ്റം നടക്കും. മൈത്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിശിലിപ്പിക്കുന്ന നാലാമത് ബാച്ച് കോൽക്കളി അരങ്ങേറ്റത്തിൽ കുട്ടികളും സ്ത്രീപുരുഷൻമാരുമടക്കം 50 ഓളം പേരുണ്ടാകുമെന്ന് തെരു മൈത്രി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികളായ ഡോ.സി.സന്തോഷ്, ടി.ടി.വി.സതീഷ് കുമാർ, പി.വി.ഷാജി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.