unnithan

കാസർകോട്: മണ്ഡലം പ്രസിഡന്റുമാരിൽ ചിലർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി കാസർകോട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ.

ബൂത്ത് കമ്മിറ്റികൾക്ക് നൽകാൻ ഏൽപ്പിച്ച പണമാണ് മുക്കിയത്. പണം തട്ടിയെടുത്തവരെ അറിയാം. മുൻ ഡി.സി.സി പ്രസിഡന്റ് പി.ഗംഗാധരൻ നായരുടെ അനുസ്മരണചടങ്ങിൽ പങ്കെടുക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

നേരത്തെ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ കല്യാണത്തിൽ പങ്കെടുത്ത കോൺഗ്രസ്‌ നേതാക്കൾക്കെതിരെയും ഉണ്ണിത്താൻ രംഗത്തെത്തിയിരുന്നു. അതേസമയം, പരസ്യ പ്രസ്താവന വിലക്കിയ കെ.പി.സി.സി നിർദ്ദേശം ഉണ്ണിത്താൻ ലംഘിക്കുന്നുവെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു.