yoga

കാഞ്ഞങ്ങാട്: കുടുംബശ്രീ സ്ഥാപക ദിനത്തോടനുബന്ധിച്ച് ലോക ഹൈപ്പർടെൻഷൻ ദിനാചരണത്തിന്റെ ഭാഗമായി ചതുര കിണർ സാംസ്കാരിക നിലയത്തിൽ സൗജന്യ ഹോമിയോ, മെഡിക്കൽ ക്യാമ്പും യോഗപരിശീലനവും സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് ഹോമിയോ ജില്ലാ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.രാജേഷ് കരിപ്പത്ത് ഉദ്ഘാടനം ചെയ്തു. എ.ഡി എസ് പ്രസിഡന്റ് പി.കെ.ശ്യാമള അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ പള്ളിക്കൈ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ഡോ.ഷഫ്ന മൊയ്തു പദ്ധതി വിശദീകരണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ.അശ്വനി ബോധവത്ക്കരണ ക്ലാസ്സ് എടുത്തു. ഡോ.ജയശ്രീ ,ഡോ.സിനു കുര്യാക്കോസ്, എന്നിവർ ക്യാമ്പ് നയിച്ചു. സിജു യോഗ ക്ളാസെടുത്തു.ക്ലാസ്സെടുത്തു. കാഞ്ഞങ്ങാട് നഗരസഭാ കമ്മൂണിറ്റി ഓർഗനൈസർ കെ.രുഗ്മിണി സ്വാഗതവും കെ.എൻ.അനിത നന്ദിയും പറഞ്ഞു.