school

കാഞ്ഞങ്ങാട്: സ്‌കൂൾ കുട്ടികൾക്ക് സുരക്ഷിതമായ ഒരു അദ്ധ്യയന വർഷം ഒരുക്കുന്നതിനുവേണ്ടിയുള്ള എല്ലാ നടപടികളും ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് സമയബന്ധിതമായി പൂർത്തിയാക്കുവാൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗം തീരുമാനിച്ചു. സബ് കലക്ടർ സന്ദീപ് കുമാറിന്റെ അദ്ധ്യക്ഷതയിലാണ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള യോഗം ചേർന്നത്. സ്‌കൂൾ തലങ്ങളിൽ സ്വീകരിച്ച നടപടികൾ കണ്ണൂർ പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എ.പി. അംബിക വിശദീകരിച്ചു. കുട്ടികളുടെ സുരക്ഷ, പരിസര ശുചീകരണം, പ്രവേശനോത്സവം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു..
യോഗത്തിൽ ഡയറ്റ് പ്രിൻസിപ്പൽ വി.വി.പ്രേമരാജൻ, ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഇ.സി വിനോദ് , ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.