കണ്ണൂർ: തിരുവഞ്ചൂർ രാധാകൃഷ്ണൻ ചെറിയാൻഫിലിപ്പിന്റെ ഫോണിൽ തന്നെ ബന്ധപ്പെട്ടതിനെ തുടർന്ന്
സി.പി.എം പ്രവർത്തകനെന്ന നിലയിലും കൈരളി ചാനൽ എം.ഡിയെന്ന നിലയിലുമാണ് താൻ തിരുവഞ്ചൂരിനെ പോയി കണ്ടതെന്ന് ബ്രിട്ടാസ് വിശദീകരിച്ചു. പാർട്ടി നൽകിയ നിർദ്ദേശപ്രകാരം സോളാർ കേസിൽ ജുഡിഷ്യൽ അന്വേഷണം ഏർപ്പെടുത്തുക. മുഖ്യമന്ത്രിയുടെ ഓഫീസിനെയും അതിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് തിരുവഞ്ചൂരിനെ അറിയിച്ചത്. തനിക്കു മാത്രം തീരുമാനിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രിയുമായി സംസാരിക്കാൻ വരാമോയെന്നും അദ്ദേഹം ചോദിച്ചു. ഇതു പ്രകാരമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പോയി കണ്ടത്. കുഞ്ഞാലിക്കുട്ടി അവിടെ ഉണ്ടായിരുന്നു.മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ജുഡിഷ്യൽ അന്വേഷണത്തിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി സമ്മതിക്കുകയും പിന്നീട് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുകയുമായിരുന്നു.