mazhakkalm

പയ്യന്നൂർ: മഴക്കാല പൂർവ്വ ശുചീകരണം ജില്ലാതല ഉദ്ഘാടനം എട്ടിക്കുളം ബീച്ച് പരിസരത്ത് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവ്വഹിച്ചു.രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഗോവിന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.പി.ഷിജു, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.വി.ദീപു, എ.വത്സല, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയമാൻമാരായ, എ.വി.സുനിത, കെ.പി.ദിനേശൻ, ബിന്ദു നീലകണ്ഠൻ, കെ.സി.അബ്ദുൾ ഖാദർ , ഇ.കെ.സോമശേഖരൻ, കെ.എം.സുനിൽ കുമാർ , ഡോ.കെ.ടി.രഞ്ജിത സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി കെ.ഹരിപ്രസാദ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.ഗിരീഷ് നന്ദിയും പറഞ്ഞു.