glod

മട്ടന്നൂർ: കണ്ണൂർ മാനത്താവളത്തിൽ നിന്നും സ്വർണ്ണം പിടികൂടി. ഇന്നലെ ഉച്ചക്ക് ഷാർജയിൽ നിന്നും കണ്ണൂരിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നുമായി 42 ലക്ഷം രൂപയുടെ സ്വർണ്ണമാണ് ഡി.ആർ.ഐ പിടികൂടിയത്. മുഹമ്മദ്‌ റിയാസ് എന്ന യാത്രക്കാരനിൽ നിന്നുംഫുഡ്‌ പ്രോസസ്സറിൽ സ്വർണ്ണ കട്ടിയായും തലയിണ കവറിൽ പേസ്റ്റ് രൂപത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുമ്പോഴാണ് 479 ഗ്രാം സ്വർണ്ണം പിടികൂടിയത്. ചോക്കലേറ്റിന്റെയും കളിപ്പാട്ടത്തിന്റെയും ഹാർഡ് ബോർഡ്‌ കവറുകൾക്കിടയിൽ പേസ്റ്റ് രൂപത്തിൽ 97 ഗ്രാം സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിനാണ് മുഹമ്മദ്‌ നിസാർ എന്നയാളെ കസ്റ്റഡിയിലെടുത്തത്. ഡി.ആർ.ഐ കണ്ണൂർ യൂണിറ്റിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണകള്ളക്കടത്ത് പിടികൂടിയത്.