pyr
പയ്യന്നൂർ നഗരസഭ കുടുംബശ്രീ 'അരങ്ങ് 'സി.ഡി.എസ് തല കലോത്സവം വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: നഗരസഭ കുടുംബശ്രീ "അരങ്ങ് " സി.ഡി.എസ് തല കലോത്സവം സംഘടിപ്പിച്ചു. എ.കെ കൃഷ്ണൻ മാസ്റ്റർ ഓഡിറ്റോറിയത്തിൽ നഗരസഭ വൈസ് ചെയർമാൻ പി.വി കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി. ജയ, ടി. വിശ്വനാഥൻ, ടി.പി സെമീറ, കൗൺസിലർമാരായ മണിയറ ചന്ദ്രൻ, കെ.യു. രാധാകൃഷ്ണൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി. ലീല, വൈസ് ചെയർപേഴ്സൺ കെ.വി. പ്രീതി, മെമ്പർ സെക്രട്ടറി പി.കെ. സുരേഷ് സംസാരിച്ചു. അയൽക്കൂട്ട അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് അരങ്ങിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ഇനങ്ങളിലായി നടക്കുന്ന സി.ഡി.എസ്. തല മത്സരങ്ങളിൽ വിജയികളായവർക്ക് ക്ലസ്റ്റർതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.