man
മാൻകൊമ്പുമായി പിടിയിലായ പ്രതികൾ

തളിപ്പറമ്പ്: മാൻകൊമ്പ് സഹിതം രണ്ടുപേരെ വനം വകുപ്പ് അധികൃതർ പിടികൂടി. ഒഡീഷ സ്വദേശികളായ മൃത്യുഞ്ജയ് മാലിക് (31), ദേവാശിഷ് സിംഗ് (36) എന്നിവരാണ് പിടിയിലായത്. തളിപ്പറമ്പിലെ ഒരു ലോഡ്ജിൽ വെച്ച് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും പഴക്കമുള്ള ഒരു കലമാൻ കൊമ്പാണ് പിടിച്ചെടുത്തത്. പൊലീസ് മാൻകൊമ്പും പ്രതികളെയും വനം വകുപ്പിന് കൈമാറി. പിടിയിലായവരുടെ കൂടെ ഒഡീസ സ്വദേശികളായ മറ്റ് രണ്ട് പേരും താമസിച്ചിരുന്നു. ഇവർ നാട്ടിൽ പോയിരിക്കുകയാണെന്നും ഇവരാണ് മാൻകൊമ്പ് കൊണ്ടുവന്ന് ഇവിടെ സൂക്ഷിച്ചതെന്നുമാണ് ഇരുവരെയും ചോദ്യം ചെയ്തപ്പോൾ വനം വകുപ്പുദ്യോഗസ്ഥരോട് പറഞ്ഞത്. വീടുകളിൽ സ്വീകരണമുറിയിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടി വിൽപനയ്ക്ക് കൊണ്ടു വന്നതാണെന്നാണ് നിഗമനം. പ്രതികളെ റിമൻഡ് ചെയ്തു.