gold

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്ന് അനധികൃതമായി കടത്തിയ 93 ലക്ഷം രൂപയുടെ സ്വർണവും ആറ് ഐഫോണുകളും പിടികൂടിച്ചു. ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മട്ടന്നൂർ സ്വദേശി ഷബീർ, കാസർകോട് സ്വദേശി അൽത്താഫ് അബ്ദുള്ള എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണവും ഫോണുകളും പിടികൂടിയത്. അൽത്താഫ് അബ്ദുള്ളയുടെ ഷൂസിനുള്ളിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ച 75 ലക്ഷം രൂപ വിലമതിക്കുന്ന 1036 ഗ്രാം സ്വർണവും ഷബീറിൽ നിന്നും 18 ലക്ഷം രൂപ വിലമതിക്കുന്ന 240 ഗ്രാം വരുന്ന സ്വർണ ചെയിനുകളും കോയിനുകളുമാണ് പിടിച്ചത് . ഇവ ഇയാൾ ജീൻസിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.