മട്ടന്നൂർ: പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ ഏഴ് വർഷം തടവിനും 40,000 രൂപ പിഴയടക്കാനും മട്ടന്നൂർ പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചു. ഇരിട്ടി പേരട്ട കല്ലന്തോട് സ്വദേശി വി.എം.സുകുമാരനെ (68)യാണ് പോക്‌സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. പിഴ തുകയില്‍ നിന്ന് 35,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2023ൽ ഉളിക്കൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. നൃത്തപഠനം കഴിഞ്ഞ് മടങ്ങവെ കുട്ടിയെ വഴിയിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. എ.എസ്.ഐ സി വി.ഗംഗാധരനാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർ കെ.സുധീർ കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. വി.ഷീന ഹാജരായി.