കാഞ്ഞങ്ങാട്: അടുത്ത മാസം 7, 8, 9 തീയതികളിൽ പിലിക്കോട് നടക്കുന്ന കുടുംബശ്രീ, ഓക്സിലറി അംഗങ്ങളുടെ സംസ്ഥാന കലോത്സവ പ്രചാരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ സംഗമവും സമ്മാനപദ്ധതി പ്രകാശനവും വിതരണവും നടന്നു. കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടന്ന ചടങ്ങ് കുടുംബശ്രീ ജില്ലാ കോഡിനേറ്റർ ടി.ടി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കോഡിനേറ്റർ ഡി. ഹരിദാസ് അദ്ധ്യക്ഷനായി. സി.എച്ച് ഇഖ്ബാൽ പദ്ധതി വിശദീകരിച്ചു. കെ. കൃപന സ്വാഗതവും വി. രാജലക്ഷ്മി നന്ദിയും പറഞ്ഞു. സമ്മാന പദ്ധതിയിൽ ഒന്നാം സമ്മാനം വാഷിംഗ് മെഷീനും രണ്ടാം സമ്മാനം എൽ.ഇ.ഡി ടിവിയും മൂന്നാം സമ്മാനം റഫ്രിജറേറ്ററുമാണ്. കൂടാതെ ആയിരം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ജൂൺ 9ന് കലോത്സവ വേദിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നടത്തും.