knteo
കെ. എന്‍. ടി. ഇ. ഒ ജില്ലാ കൗണ്‍സിലും യാത്രയയപ്പ് സമ്മേളനവും ഡോ: വി. പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കെ.എൻ.ടി.ഇ.ഒ കാസർകോട് ജില്ലാ കൗൺസിലും യാത്രയയപ്പ് സമ്മേളനവും നിത്യാനന്ദ പോളിടെക്നിക്കിൽ ഡോ. വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എൻ. സത്യാനന്ദൻ സംഘടനാ റിപ്പോർട്ടും രാജീവൻ ഉദിനൂർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിനിമാ താരം പി.പി. കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി. സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. ടി.വി മധു അദ്ധ്യക്ഷത വഹിച്ചു. എൻ. പ്രേമരാജൻ, സി.കെ വിനോദ്, ബെൻസൻ ചാലഞ്ചർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രാജീവൻ ഉദിനൂർ സ്വാഗതവും ടി. പ്രകാശ് ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി. പ്രകാശ്‌ ജോസഫ് (പ്രസിഡന്റ്), പി. ശിവപ്രസാദ്. എ.കെ പ്രേമരാജ് (വൈസ് പ്രസിഡന്റുമാർ), രാജീവൻ ഉദിനൂർ (സെക്രട്ടറി), പി.എ ബിജു, വി. ഗണേഷ് (ജോയിന്റ് സെക്രട്ടറിമാർ), എ. സുരേശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.