balan

നീലേശ്വരം:വർഷങ്ങൾക്ക് മുമ്പ് കാണാതായ മകൻ സുധീഷിയോർത്ത് കരൾ നിറിയിരുന്ന ബങ്കളം പുതിയകണ്ടത്തെ കീലത്ത് ബി. ബാലൻ (70) മിന്നലേറ്റു മരിച്ചു. ഇന്നലെ വൈകുന്നേരത്തോടെ ശക്തമായ മഴയ്ക്കൊപ്പമുണ്ടായ മിന്നലേറ്റാണ് മരണം. വീട്ടുപറമ്പിലെ പമ്പ് ഹൗസിനടുത്തേക്ക് പോയ ബാലൻ മടങ്ങി വരാത്തതിനെ തുടർന്ന് തിരഞ്ഞുചെന്നപ്പോഴാന്ന് മരിച്ചു കിടക്കുന്നത് കണ്ടത്.

പി. കുഞ്ഞിരാമന്റെയും പരേതയായ ബി. മുത്താണിയുടെയും മകനാണ്. ഭാര്യ: പരേതയായ പി. ഗിരിജ. മറ്റ് മക്കൾ: ഗിരീഷ് (ഓട്ടോഡ്രൈവർ), രതീഷ് (ഗൾഫ്). . മരുമക്കൾ: അജിത, റീന. സഹോദരങ്ങൾ: കീലത്ത് ദാമു, ശാരദ (റിട്ട. അങ്കണവാടി ടീച്ചർ), തങ്കമണി (അങ്കണവാടി ഹെൽപ്പർ, ബങ്കളം കൂട്ടപ്പുന്ന).