തലശ്ശേരി: രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് പശ്ചിമ ബംഗാൾ നഞ്ച ഗ്രാമിലെ അൽത്താഫ് ഹുസൈൻ മൊല്ല (24) യെ എസ്.ഐ. എ.അഷറഫും സംഘവും അറസ്റ്റ് ചെയ്തു. ആവശ്യക്കാർക്ക് എത്തിക്കാനായി നാട്ടിൽ നിന്നും കൊണ്ട് വന്നതാണെന്നാണ് സൂചന. നഗരപ്രദേശങ്ങളിൽ മയക്ക്മരുന്നുകളുടെ വ്യാപനം സജീവമാവുന്നു എന്ന് തുടർച്ചായി ആരോപണം ഉയർന്നു വരുന്നുണ്ട്. സ്‌കൂളുകൾ തുറക്കാനിരിക്കെ ഇത് സംബന്ധിച്ച് വ്യാപകമായ പരിശോധനകളും നടന്നു വരുന്നുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ ഇത്തരം കഞ്ചാവ് പോലുള്ള ലഹരി പദാർത്ഥങ്ങളുടെ കരിയർമാരാണെന്നുമാണ് സൂചനകൾ. ഇത്തരത്തിൽ എത്തുന്ന കഞ്ചാവും മറ്റും ചെറിയ കെട്ടുകളാക്കി ആവശ്യക്കാരുടെ ഡിമാന്റുകൾക്കനുസരിച്ച് 500, 600 രൂപക്കാണ് വില്പന നടത്തുന്നത്.