footbal
ജേതാക്കൾ കെ.പി സുധാകരനോടൊപ്പം

കണ്ണൂർ: ബിജു ആന്റണിയുടെ സ്മരണയ്ക്കായി എ.പി.ജെ ലൈബ്രറി യുവജന വേദി സംഘടിപ്പിച്ച ഫുട്‌ബാൾ ടൂർണമെന്റിൽ സ്‌പോർട്ടിംഗ് ബഡ്സ് കോച്ചിംഗ് സെന്റർ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എസ്.പി.കെ തലശേരിയെ പരാജയപ്പെടുത്തി ജേതാക്കളായി. കണ്ണൂർ പൊലീസ് ടർഫിൽ നടന്ന മത്സരത്തിലെ വിജയികൾക്ക് വെറ്ററൻസ് ഫുട്‌ബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി സുധാകരൻ ട്രോഫികൾ വിതരണം ചെയ്തു. ടൗൺ ബാങ്ക് മുൻ സെക്രട്ടറി ഇ. ബീന, പി.എം സാജിദ്, പി.കെ ബൈജു എന്നിവർ സംസാരിച്ചു. മത്സരം ഫുട്ബാൾ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് വി. രഘൂത്തമൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ. ജയരാജൻ അദ്ധ്യക്ഷനായി. പി.വി ദാസൻ, പി.കെ ബൈജു എന്നിവർ സംസാരിച്ചു.