mla
കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിങ് യൂണിറ്റ് അസോസിയേഷൻ (കെ ഐ എഫ് ഇ യു എ ) കാസർകോട് ജില്ലാ കളക്ട്രേറ്റ് മാർച്ചും ധർണയും എ കെ എം അഷ്‌റഫ് എം എൽ എ ഉൽഘടനം ചെയ്യുന്നു

കാസർകോട്: പൊലൂഷൻ കൺട്രോൾ ബോർഡിൽ നിന്നും ലൈറ്റ് എൻജിനീയറിംഗ് വിഭാഗത്തിന് നൽകിവന്ന വൈറ്റ് കാറ്റഗറി പുനഃസ്ഥാപിക്കുക, ലൈസൻസ് ഇല്ലാത്തവർ നടത്തുന്ന മൊബൈൽ വെൽഡിംഗ് നിയന്ത്രിക്കുക, ചെറുകിട വെൽഡിംഗ് വ്യവസായ മേഖലയെ സംരക്ഷിക്കുവാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ട്രേറ്റ് മാർച്ചും ധർണയും നടത്തി. എ.കെ.എം അഷ്‌റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എം. സജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.സി തോമസ്, കെ. ഗംഗാധരൻ, നേതാക്കളായ സതീശൻ ഉദുമ, ഗംഗാധര നായിക്, രാമകൃഷ്ണ ബദിയടക്ക, യു.ആർ സുരേഷ്, കെ. നിശാന്ത്, കെ. വിജയൻ, ജി. സുരേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.വി സുഗതൻ സ്വാഗതവും പി. ദിനേശ് നന്ദിയും പറഞ്ഞു.