eye-clinic
ഡോ. പീയുഷ് നമ്പൂതിരിപ്പാടും ഡോ: ശ്രീനി എടക്ലോണും ചേർന്ന് സഞ്ചരിക്കുന്ന നേത്ര ചികിത്സാ ക്ലിനിക് ഫ്ളാഗ് ഓഫ് ചെയ്യുന്നു

തലശ്ശേരി. നേത്ര ചികിത്സാരംഗത്ത് 25 വർഷം പൂർത്തീകരിക്കുന്നതിനോടനുബന്ധിച്ച് കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ്, തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേർന്ന് സൗജന്യ നേത്ര ചികിത്സാ വിഭാഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സഞ്ചരിക്കുന്ന നേത്ര ചികിത്സ ക്ലിനിക് പ്രവർത്തനം തുടങ്ങി. എല്ലാ പ്രവൃത്തി ദിനങ്ങളിലും മൊബൈൽ ഐ ക്ലിനിക്കിന്റെ സൗജന്യ സേവനം റെസിഡൻസ് അസോസിയേഷൻ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ അവരുടെ പ്രദേശത്ത് ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് സൗജന്യമായും ചെയ്യും. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയുഷ് നമ്പൂതിരിപ്പാടും തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ശ്രീനി എടക്ലോണും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്കായി ചികിത്സാ ക്യാമ്പ് നടത്തി.