മാഹി: സെന്റ് തെരേസ ബസിലിക്കയിലെ പാരീഷ് പാസ്റ്ററൽ കൗൺസിൽ തിരഞ്ഞെടുപ്പ് ഏകപക്ഷീയമായും വിഭാഗീയത നിലനിർത്തിയും ഇടവക വികാരിയുടെ സ്ഥാപിത താല്പര്യത്തിനായി പക്ഷപാതപരമായി നടത്തിയതിൽ പ്രതിഷേധിച്ച് 12 പാരിഷ് പാസ്റ്റർ കൗൺസിൽ അംഗങ്ങൾ തിരഞ്ഞെടുപ്പ് നടപടികൾ ബഹിഷ്കരിച്ചു. വളരെ കാലമായി മാഹിയിലെ ക്രൈസ്‌തവ സമൂഹത്തെ അവഗണിക്കുന്ന വികാരി ഫാ. വിൻസെന്റ് പുളിക്കലിന്റെയും സഹവികാരി ഫാ. ഡീലു റാഫലിന്റെയും ഏകാധിപത്യ പ്രവണതകളിൽ മാഹി നേറ്റിവ് ക്രിസ്ത്യൻ ഫോറം അംഗങ്ങൾ പ്രതിഷേധിച്ചതായി കൺവീനർ വിൻസെന്റ് ഫെർണാണ്ടസ് അറിയിച്ചു. ഷാജു കാനത്തിൽ, ബോബി ബിനോയ്, റോയ് ഫെർണാണ്ടസ് എന്നിവർ നേതൃത്വം നൽകി.