divisional-manager
റെയിൽവേ ഡിവിഷണൽ മാനേജരുമായി ഇ ചന്ദ്രശേഖരൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചർച്ച നടത്തുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനം നടത്തുന്നതിനായി പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദിയും സംഘവും റെയിൽവേ സ്റ്റേഷനിലെത്തി.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ അദ്ദേഹം യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്തുമെന്ന് പറഞ്ഞു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ, കാഞ്ഞങ്ങാട് ഡവലപ്പ്‌മെന്റ് ഫോറം ഭാരവാഹികളായ കെ.മുഹമ്മദ്കുഞ്ഞി, കെ.പി.മോഹനൻ, അബ്ദുൾ നാസർ, സത്താർ ആവിക്കര തുടങ്ങിയവരും ഹമീദ് ഹാജി, ബൽരാജ്, സന്തോഷ് കുശാൽനഗർ, പത്മനാഭൻ, വിഷ്ണു തുടങ്ങിയവർ ചേർന്ന് ഡി.ആർ.എമ്മിനേയും സംഘത്തേയും സ്വീകരിച്ചു.
സ്റ്റേഷനിൽ ഉടനടി നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. അഡിഷണൽ ഡി.ആർ.എം ജയകൃഷ്ണൻ, ഡിവിഷണൽ കമേഴ്സിയൽ മാനേജർ ഉൾപ്പെടെ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ അദ്ദേഹത്തെ അനുഗമിച്ചു.