കണ്ണൂർ: ജില്ലാ വനിതാ ശിശുവികസന വകുപ്പും ഡിസ്ട്രികറ്റ് സങ്കൽപ് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമണിന്റെയും ആഭിമുഖ്യത്തിൽ ഔട്ട് റീച്ച് പരിപാടിയുടെ ഭാഗമായി സിറ്റി പൊലീസും ഡിജിറ്റൽ ഡി അഡിക്ഷൻ സെന്റർ കണ്ണൂരും സംയുക്തമായി പരിയാരം ഇടത്തിൽ വയൽ റെസിഡേഷൻ അംഗങ്ങൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നീ വിഷയങ്ങളിലാണ് ക്ലാസ് നൽകിയത്. കണ്ണൂർ സിറ്റി പൊലീസ് ഡി ഡാഡ് കോർഡിനേറ്റർ പി.സുനോജ് കുമാർ, ശാസ്ത്ര ലീഗൽ കൗൺസിലർ അഡ്വ.പ്രസന്ന മണികണ്ഠൻ ക്ലാസെടുത്തു. ആര്യ സുകുമാരൻ, കെ.പി.പ്രഭാകരൻ, എം.പി.ഗംഗാധരൻ, എം.വി സജീവൻ, എ.പി.കെ. രാകേഷ് എന്നിവർ പങ്കെടുത്തു.