karuna

നീലേശ്വരം:കരുണ പാലിയേറ്റീവ് സൊസൈറ്റി നിലേശ്വരത്ത് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുടക്കമായി.പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ ശിലാസ്ഥാപനം നിർവഹിച്ചു.ദൈന്യത അനുഭവിക്കുന്ന നൂറ് കണക്കിന് രോഗികൾക്ക് ആശ്രയമായ കരുണ പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ശില്പി പറഞ്ഞു. കെട്ടിട നിർമ്മാണ കമ്മറ്റി ചെയർമാൻ ഡോ.എം.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.ഇ.ഷാജിത്ത് കെട്ടിടംനിർമ്മാണത്തിന് സൗജന്യമായി സ്ഥലം നൽകിയ ഡോ.രഘുനാഥ് ചോയിയെ ചടങ്ങിൽ ആദരിച്ചു. കരുണ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.വി.പ്രസാദ് കാനായിയെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.ഡോ.കെ.സി കെ.രാജ, പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡന്റ് പ്രഭാകരൻ,ഡോ.വി.സുരേശൻ, ട്രഷറർ കൃഷ്ണൻ ചിറമ്മൽ എന്നിവർ സംസാരിച്ചു.