road
ചെളിക്കുളമായ ഏഴുകുന്ന് റോഡ്

പരിയാരം: വെള്ളാവ് റോഡിൽ ചെളിയും ചരളും നിറഞ്ഞു ഇരുചക്രവാഹനങ്ങൾക്ക് മരണക്കെണി. പരിയാരം പഞ്ചായത്തിൽ തളിപ്പറമ്പ്‌ -വെള്ളാവ് റോഡിൽ ഏഴുകുന്നിലാണ് ഈ അപകടക്കെണി. ഏഴുകുന്ന് ഇറക്കത്തിലുള്ള വെള്ളാവിലേക്കുള്ള ടാർ റോഡിൽ നിറയെ ചെളി കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇവിടെ പണിനടക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് റോഡ് നിർമ്മിച്ചതോടെയാണ് അവിടെ നിന്ന് ചെളിയും വള്ളവും ഒളിച്ചിറങ്ങി ഇതുവഴിയുള്ള കാൽനടയാത്ര പോലും അപകടത്തിലായത്. ഇരുചക്ര വാഹനയാത്രികർ ഇവിടെ വഴുതിവീണ് അപകടം സംഭവിക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കയാണ്. നാട്ടുകാർ പരാതിയുമായി എത്തിയെങ്കിലും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് പരാതിപ്പെടുന്നു.