irpc

കൊട്ടിയൂർ:കൊട്ടിയൂരിലെത്തുന്ന തീർത്ഥാടകർക്ക്‌ ഭക്ഷണവും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്താൻ ഐ.ആർ.പി.സി ക്ഷേത്രപരിസരത്ത്‌ അന്നദാന കേന്ദ്രവും മെഡിക്കൽ ഹെൽപ്‌ ഡെസ്‌കും തുടങ്ങി. ഖാദിബോർഡ്‌ വൈസ്‌ ചെയർമാൻ പി.ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അദ്ധ്യക്ഷത വഹിച്ചു.തഹസിൽദാർ ചന്ദ്രശേഖരൻ, മലബാർ ദേവസ്വം ബോർഡ് തലശേരി ഏറിയ ചെയർമാൻ ടി.കെ.സുധി, കൊട്ടിയൂർ ദേവസ്വം ബോർഡംഗം പ്രശാന്ത്, കൊട്ടിയൂർ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കെ.ഗോകുൽ, അഡ്വ.എം.രാജൻ,
വി.ജി.പത്മനാഭൻ, കെ.എ.രജീഷ്,കെ.സുനീന്ദ്രൻ എന്നിവർ സംസാരിച്ചു.ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക്‌ ഭക്ഷണം ഉറപ്പുവരുത്താനാണ് ജീവകാരുണ്യപ്രസ്ഥാനമായ ഐ.ആർ.പി.സി അന്നദാന കേന്ദ്രം തുറക്കുന്നത്‌. ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പ്രവർത്തനം.