kattana

കൊട്ടിയൂർ: ഒരിടവേളയ്ക്ക് ശേഷം പന്നിയാംമലയിൽ വീണ്ടും നാശം വിതച്ച് കാട്ടാന. പന്നിയാംമല സ്വദേശികളായ കുളങ്ങര ശിവൻ താന്ന്യാനിക്കൽ ദിവാകരൻ എന്നിവരുടെ കൃഷിയിടത്തിലാണ് ഇന്നലെ പുലർച്ചെ കാട്ടാന ഇറങ്ങി നാശം വിതച്ചത്.
ഇവരുടെ കൃഷിയിടത്തിലെ മൂന്ന് തെങ്ങ്,കപ്പ, വാഴ തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്.ദിവാകരൻ പിള്ളയുടെ ഒരാൾ പൊക്കമുള്ള മതിൽ ചവിട്ടിത്തകർത്ത കാട്ടാന വനാതിർത്തിയിൽ സ്ഥാപിച്ച പ്രതിരോധവേലിയും നശിപ്പിച്ചാണ് കൃഷിയിടത്തിലേക്ക് ഇറങ്ങി ആക്രമണം നടത്തിയത്.സംഭവം വനപാലകരെ അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.അടിയന്തരമായി കാട്ടാനകളെ പ്രതിരോധിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി രംഗത്തുവരുമെന്നും കർഷകർ പറഞ്ഞു.