കാഞ്ഞങ്ങാട് : കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.സി) കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ കെ.ഇ.ഇ.സി സംസ്ഥാന പ്രസിഡന്റ് കെ.പി.ധനപാലൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നും വിരമിച്ച പി.ജയചന്ദ്രൻ, എ.അബ്ദുൽ റസാക്ക് , ടി.രവി , കൊടക്കൽ സുരേഷ് , കെ.കുഞ്ഞിരാമൻ , എം.വി.വിൻസെന്റ് , കെ.കൃഷ്ണൻ എന്നിവരെ സമ്മേളനത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു . ഉമേശൻ വേളൂർ, മഹേഷ് കരിമ്പിൽ, കെ.ബാലകൃഷ്ണൻ, ഷാഹുൽ ഹമീദ് , പി.പി.ചന്ദ്രശേഖരൻ, കെ.വി.ഗോപകുമാർ, പി.ജയചന്ദ്രൻ, കെ.പി.സുധീർ, എം.മോഹനൻ, മുഹമ്മദ് ഷെരീഫ് , കെ.എം.അജിത്ത്കുമാർ, കെ.എം.പവിത്രൻ , കെ.അരുൺ, ജലീൽ കാർത്തിക എന്നിവർ സംസാരിച്ചു.