police

കാസർകോട് : ആന്ധ്രയിലെ അഡോണി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പ്രതിയെ വാഹനത്തിൽ കയറ്റി നാട്ടിലേക്ക് പറക്കുകയായിരുന്ന സംഘം ടയർ പൊട്ടി കാട്ടിൽ കഴിയേണ്ടിവന്നത് മണിക്കൂറുകളോളം. അന്വേഷണത്തിന് പോകാൻ കാഞ്ഞങ്ങാട് നിന്ന് ഒരാൾ വിട്ടുനൽകിയ ഇന്നോവയിലായിരുന്നു യാത്ര. ഇടക്ക് ഇന്നോവയുടെ ടയർ പൊട്ടി. കാട്ടിലൂടെ വരുമ്പോഴായിരുന്നു ഇത്. ട്രൗസറും ബനിയനും ധരിച്ച പൊലീസ് സംഘത്തെ കണ്ട് ആരും വാഹനം നിർത്തിയില്ല. ഒടുവിൽ അതുവഴി എത്തിയ ഒരു പൊലീസുകാരൻ ടയർ മാറ്റിയിടാൻ സഹായിച്ചു. കുറച്ചുദൂരം ഓടിയപ്പോൾ അടുത്ത ടയറും പഞ്ചറായി. ഒടുവിൽ പുതിയ ടയർ വാങ്ങിയാണ് വാഹനം എടുത്തത് . കുളിക്കാനും ഭക്ഷണം കഴിക്കാനും കഴിയാതെ കിലോമീറ്ററുകളാണ് സംഘം സഞ്ചരിച്ചത്. . ആന്ധ്ര പൊലീസിന്റെ ഭാഗത്ത് നിന്ന് നല്ല സഹായം ലഭിച്ചെന്ന് സംഘം പറയുന്നു.