പഴയങ്ങാടി:ക്ഷേത്രകലാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ മാടായിക്കാവിൽ നടന്ന ചെണ്ട അരങ്ങേറ്റം എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെണ്ടമേളം പ്രാഥമിക പരിശീലനം നേടിയവരും തായമ്പക മേളയിൽ പരിശീലനം നേടിയവരുമായ 58 കുട്ടികളുടെ അരങ്ങേറ്റമാണ് നടന്നത്. ചെണ്ടമേളത്തിൽ നാൽപത്തിമൂന്നും തായമ്പകയിൽ പതിനഞ്ചും കുട്ടികളുടെ അരങ്ങേറ്റമാണ് മാടായി കാവിൽ നടന്നത്.കരയടം ചന്ദ്രൻ, വിജിൻകാന്ത് വയലപ്ര എന്നീ പരിശീലകരെ ചടങ്ങിൽ ആദരിച്ചു. ക്ഷേത്രകലാ അക്കാഡമി സെക്രട്ടറി കാഞ്ഞങ്ങാട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണൻ നടുവിലത്ത്, ടി.കെ. സുധി, എൻ.നാരായണൻ, മോഹനൻ കക്കോപ്രവൻ, ഡോക്ടർ എൻ.സുമിത നായർ , കലാമണ്ഡലം മഹേന്ദ്രൻ,ഗോവിന്ദൻ കണ്ണപുരം എന്നിവർ സംസാരിച്ചു.