കൊട്ടിയൂർ:ഐ.ആർ പി .സി യുടേയും ടെംപിൾ കോ-ഓർഡിനേഷൻ കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ കൊട്ടിയൂർ ഉൽസവനഗരിയിൽ നടക്കുന്ന ഭക്ഷണ വിതരണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു.ഐ.ആർ.പി.സി ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്ത കേന്ദ്രത്തിൽ ഇന്നലെ മുതൽ ഭക്ഷണ വിതരണം തുടങ്ങി. പകൽ 11 മണി മുതൽ ആരംഭിച്ച ഭക്ഷണ വിതരണ കേന്ദ്രത്തിൽ രണ്ടായിരത്തോളം പേർ ഭക്ഷണം കഴിക്കാനെത്തി. ജനകീയമായി ശേഖരിച്ച ഉല്പന്നങ്ങളുപയോഗിച്ച് സ്വാദിഷ്ടമായ വിഭവങ്ങളോടെ നടന്ന ഭക്ഷണ വിതരണം ഏറെ ശ്രദ്ധേയമായി. ഓരോ ദിവസവും ഐ.ആർ പി സി യുടെഓരോ ലോക്കൽ ഗ്രൂപ്പിനാണ് ചുമതല. ആദ്യ ദിവസം കേളകം ലോക്കൽ ഗ്രൂപ്പ് നേതൃത്വത്തിൽ വളണ്ടിയർമാർ സേവനമനുഷ്ഠിച്ചു.സി.ടി.അനീഷ്,കെ.പി.ഷാജി, തങ്കമ്മ സ്കറിയ, മൈഥിലി രമണൻ, ടി.പി.ജോയി, പി.എം. രമണൻ, പി.ജി.സന്തോഷ്, മനോഹരൻ എന്നിവർ നേതൃത്വം നൽകി.