kpm

പാനൂർ: സമൂഹ്യ സേവനത്തെ ലഹരിയായി പരിഗണിക്കുകയാണ് യുവസമൂഹം ചെയ്യേണ്ടതെന്ന് കെ.പി.മോഹനൻ എം.എൽ.എ. കൊളവല്ലൂർ ഹൈസ്‌കൂളിൽ രാഷ്ട്രീയ യുവജനതാദൾ സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത കൂത്ത്പറമ്പ് മണ്ഡലം ഏകദിന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആർ.വൈ.ജെ.ഡി മണ്ഡലം പ്രസിഡന്റ് എം.കെ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. മഹിളാ ജനത സംസ്ഥാന പ്രസിഡന്റ് ഒ.പി.ഷീജ, ഡോ.എ.രബിജ, സി കെ.ബി തിലകൻ, വി.പി.യദുകൃഷ്ണ, രവീന്ദ്രൻ കുന്നോത്ത്, പി.ദിനേശൻ, കെ.സിനി, കെ.പി.റിനിൽ, ദേവാഞ്ജന എന്നിവർ സംസാരിച്ചു. കരുവാങ്കണ്ടി ബാലൻ സ്വാഗതം പറഞ്ഞു. സാമൂഹിക രംഗത്ത് വിദ്യാർത്ഥി യുവജനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ അഡ്വ.രാജീവ് മല്ലിശ്ശേരിയും, യുവാക്കൾ വ്യക്തി, കുടുംബം, സമൂഹം എന്ന വിഷയത്തിൽ എ. യതീന്ദ്രൻ മാസ്റ്ററും ക്ലാസെടുത്തു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.