കൂത്തുപറമ്പ്:തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തക സംഗമം കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ കെ പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഇ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ പദ്ധതി വിശദീകരിച്ചു. താലൂക്ക് സെക്രട്ടറി പവിത്രൻ മൊകേരി പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.കെ.രമേശ് കുമാർ , ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ എന്നിവർ സംസാരിച്ചു. പവിത്രൻ മൊകേരി സ്വാഗതവും കെ.എം.രതീഷ് നന്ദിയും പറഞ്ഞു. ടി.പി.മനോജ് കുമാർ രചിച്ച ബാലസാഹിത്യകൃതി വിത്തു പത്തായത്തിന്റെ പ്രകാശനം ചടങ്ങിൽ കെ.പി.മോഹനൻ എം.എൽ.എ നിർവഹിച്ചു. പി. ശ്രീനിവാസൻ പുസ്തകം പരിചയപ്പെടുത്തി.