തൃക്കരിപ്പൂർ: ഗ്രാമീണ ജനങ്ങളുടെ യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി പയ്യന്നൂരിൽ നിന്നും ആരംഭിച്ച് കരിവെള്ളൂർ, കുണിയൻ, എടാട്ടുമ്മൽ വഴി തൃക്കരിപ്പൂരിലേക്ക് സർവീസ് നടത്തിയിരുന്ന ഏക കെ.എസ്.ആർ.ടി.സി. ബസ് നിർത്തലാക്കിയിട്ട് മൂന്നു വർഷത്തിലേറെയായി. തൃക്കരിപ്പൂരിന്റെ കിഴക്കൻ മേഖലയിലുള്ള ട്രെയിൻ യാത്രക്കാരടക്കമുള്ളവർക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ സർവീസ് പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം ഉയരുകയാണ്. 15 വർഷം കാലാവധി പൂർത്തിയാക്കിയ ഡീസൽ ബസുകളുടെ സർവീസ് നിർത്തലാക്കുകയെന്ന കെ.എസ്.ആർ.ടി.സിയുടെ നയത്തിന്റെ ഭാഗമായാണ് അന്നത്തെ നടപടി. പയ്യന്നൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോ നിയന്ത്രണത്തിലുള്ള എട്ടോളം ബസ് സർവീസുകളാണ് ഇത്തരത്തിൽ അന്ന് നിർത്തലാക്കിയിരുന്നത്. ബസുകളുടെ ക്ഷാമം കാരണമാണ് ഇത്തരം റൂട്ടുകളിലെ സർവീസുകൾ നിർത്തലാക്കിയതെന്നാണ് അധികൃതർ പറയുന്നത്. ബസിന്റെ ലഭ്യതക്കനുസരിച്ച് കാൻസൽ ചെയ്ത സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും നടന്നില്ല.

എടാട്ടുമ്മൽ, കൊയോങ്കര ഭാഗത്തെയും കുണിയനിലെയും ജനങ്ങൾക്ക് എളുപ്പത്തിൽ കരിവെള്ളൂർ, കൂടാതെ വെ ള്ളൂർ, പയ്യന്നൂർ ഭാഗത്തേക്കും ഈ ബസിനെ ആശ്രയിച്ചാണ് യാത്ര ചെയ്തിരുന്നത്. വിദ്യാർത്ഥികൾ, തൊഴിലാളികൾ തുടങ്ങിയവർക്ക് ഏറെ ഉപകാരപ്രദമായിരുന്നു.

തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ രാവിലെയും വൈകീട്ടുമായെത്തുന്ന പാസഞ്ചർ ട്രെയിനിന് കണക്ഷനാവുന്ന വിധത്തിലാണ് ഈ ബസ് ഓടിക്കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ കാസർകോട് - കണ്ണൂർ ഭാഗങ്ങളിലേക്കുള്ള വെള്ളൂർ, കരിവെള്ളൂർ, അന്നൂർ, കുണിയൻ ഭാഗങ്ങളിലുള്ള സർക്കാർ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമായിരുന്നു ഈ ബസ്.

ട്രെയിൻ യാത്രക്കാർ