football
മാഹിയിൽ നടന്ന ലോക ഫുട്ബാൾ ദിന റാലി

മാഹി: ലോക ഫുട്‌ബാൾ ദിനം സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്‌ബാൾ അക്കാഡമി വിവിധ പരിപാടികളോടെ ആചരിച്ചു. പ്രസിഡന്റ് ജോസ് ബേസിൽ ഡിക്രൂസ് മാഹി സ്റ്റാച്യു ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത ലോക ഫുട്‌ബാൾ ദിന റാലി മാഹി മൈതാനത്ത് അവസാനിച്ചു. അക്കാഡമിയിലെ കുട്ടികളുടെയും മുതിർന്നവരുടെയും ഫുട്‌ബാൾ മത്സരങ്ങളിൽ പള്ളൂർ എസ്.ഐ റനിൽ കുമാർ മുഖ്യതിഥിയായി. അക്കാഡമിയിലെ പ്ലസ് ടു, എസ്.എസ്.എൽ.സി. മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളെയും കതിരൂർ ഫുട്‌ബാൾ ടൂർണ്ണമെന്റിൽ രണ്ടാം സ്ഥാനം നേടിയ അക്കാഡമിയുടെ ടീം അംഗങ്ങളെയും കണ്ണൂർ ജില്ല സബ് ജൂനിയർ ടീമിന്റെ പരിശീലകരായി തിരഞ്ഞെടുത്ത പി.ആർ സലീം, അജേഷ് കോട്ടമ്മൽ എന്നിവരെയും ആദരിച്ചു. അഡ്വ. ടി. അശോക് കുമാർ, പോൾ ഷിബു, മനോജ് വളവിൽ. എ.കെ മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.