ചെറുവത്തൂർ: ശ്രീ നെല്ലിക്കാതുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിൽ രണ്ട് വ്യാഴവട്ടകാലത്തിനുശേഷം നടത്തപ്പെടുന്ന പുനഃപ്രതിഷ്ഠ ബ്രഹ്മകലശമഹോത്സവം സംഘാടകസമിതി ഓഫീസ് കൊല്ലൂർ മൂകാംബിക ആചാര്യൻ കെ.എൻ സുബ്രഹ്മണ്യ അഡിഗ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ ഡോ. കെ.വി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നടി ചിത്ര അയ്യർ മുഖ്യാതിഥികളായി. നീലേശ്വരം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ടി.വി ശാന്ത, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്‌ലം, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ, ജമാഅത്ത് പ്രസിഡന്റ് ടി.സി.എ റഹ്മാൻ, കഴകം സെക്രട്ടറി എം. കൃഷ്ണൻ, ജനറൽ കൺവീനർ കെ.വി. അമ്പാടി, ജോയിന്റ് കൺവീനർ രാഗിണി രാജൻ വിവിധ ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. അടുത്ത വർഷം ജനുവരി 28 മുതൽ ഫെബ്രുവരി 3 വരെയാണ് ബ്രഹ്മകലശമഹോത്സവം നടക്കുന്നത്.