friends-club

കാഞ്ഞങ്ങാട്: അതിയാമ്പൂർ കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പും ബോധവൽക്കരണവും കാഞ്ഞങ്ങാട് എസ്.ഐ എം.ടി.പി.സയ്ഫുദിൻ ഉദ്ഘാടനം ചെയ്തു.എൺപത്തിയാറു തവണ രക്തം ദാനം ചെയ്ത റിട്ടയേർഡ് ഹെഡ്മാസ്റ്റർ പി.രതീഷ് കുമാർ മുഖ്യാതിഥിയായി. ജില്ലാ ആശുപത്രിയിലെ എ.ഷംന, ക്ലബ്ബ് പ്രസിഡന്റ് പി.മുരളി, പൊതുപ്രവർത്തകൻ കെ.ശരത്ത്, പ്രോഗ്രാം കമ്മിറ്റി കൺവീനർ രമ ബൈജു, മുരളി കൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ രതീഷ് കാലിക്കടവ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.രജിലേഷ് നന്ദിയും പറഞ്ഞു.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് രക്തദാനക്യാമ്പും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചത്.