jay-jagath

പയ്യന്നൂർ: ഗാന്ധിയൻ ആദർശങ്ങൾ പിൻ തുടരുന്ന ജയ് ജഗത്, നാഷണൽ യൂത്ത് മൂവ്‌മെന്റ് സംഘടനകളുടെ നേതൃത്വത്തിൽ അമേരിക്കയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്ന നാഷണൽ ട്രസ്റ്റി കാരയിൽ സുകുമാരൻ , എൻ.വൈ.പി , പീപ്പിൾസ് മൂവ്‌മെന്റ് ഫോർ പീസ് സംഘടനകളുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. വി.എം.ദാമോദരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ അത്തായി പത്മിനി ഉപഹാര സമർപ്പണം നടത്തി. കൗൺസിലർ മണിയറ ചന്ദ്രൻ, എൻ.എ.വി.അബ്ദുള്ള, ഇട്ടമ്മൽ നാരായണൻ, കെ.പി.ദാമോദരൻ, ജനാർദനൻ കുറുവാട്ടിൽ, രഞ്ജിത് മാസ്റ്റർ, നസീമ ടീച്ചർ, രമേശൻ കാന, സജിൻ മാസ്റ്റർ, ഡി. സുനിൽകുമാർ സംസാരിച്ചു.കെ.സി സതീശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.