sslc-

കാസർകോട് :ചന്ദ്രഗിരി ഗവൺമെന്റ് ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഹാജർ 96 ന്റെ ആഭിമുഖ്യത്തിൽ സംഘടനയിലെ രക്ഷിതാക്കളുടെ മക്കളിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. മണികണ്ഠൻ ചികിത്സ സഹായ തുകയും കൈമാറി. തുടർന്ന് കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു ഇടുവുങ്കൽ അവിട്ടം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ജെ സി. ഐ ദേശീയ പരിശീലകനുമായ പുഷ് പകരൻ ബെണ്ടിച്ചാൽ ക്ലാസ്സ് എടുത്തു . ഹമീദ് മാണിയുടെ അദ്ധ്യക്ഷത വഹിച്ചു.അനുമോദന ചടങ്ങിൽ അനീഷ് മാങ്ങാട് സംസാരിച്ചു. സുജിത്ത് ചാത്തംകൈ സ്വാഗതവും കമൽ കീഴൂർ നന്ദിയും പറഞ്ഞു.