anusmrnm

കാഞ്ഞങ്ങാട്: പ്രമുഖ അഭിഭാഷകനും മുൻ എം.എൽ.എയും കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാനും ഹൊസ്ദുർഗ് ബാർ അസോസിയേഷൻ പ്രസിഡന്റും മികച്ച സഹകാരിയുമായിരുന്ന അഡ്വ: കെ.പുരുഷോത്തമനെ ആൾ ഇന്ത്യ ലോയേഴ് സ് യൂണിയൻ ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.മഹാകവി പി.സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണ യോഗം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എ.ഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.അപ്പുക്കുട്ടൻ, അഡ്വ.കെ എൻ മാത്യു, അഡ്വ.കെ.മണികണ്ഠൻ നമ്പ്യാർ, അഡ്വ.സന്തോഷ് പല്ലാട്ട്, അഡ്വ.പി. മോഹനൻ, അഡ്വ.കെ.ജി.അനിൽ, അഡ്വ. പി.രമാദേവി എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. പി.വേണുഗോപാലൻ സ്വാഗതവും അഡ്വ.പി.എൻ.വിനോദ് കുമാർ നന്ദിയും പറഞ്ഞു.