കാഞ്ഞങ്ങാട്: പാൻടെക് എഫ്.എസ് ഡബ്ലിയു സുരക്ഷ പ്രൊജക്ട് അംഗങ്ങളുടെ മക്കൾക്ക് ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഇന്ത്യയുടെ സഹായത്തോടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് മിനി ഹാളിൽ നടന്ന ചടങ്ങിൽ പാൻടെക് ചെയർമാനും മൈഗ്രന്റ് പ്രോജക്ട് ഡയറക്ടറുമായ പ്രൊഫ.കെ.പി.ഭരതൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫ് മഠത്തിൽ മുഖ്യാതിഥിയായി. ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീൺ തോമയമ്മൽ ഉദ്ഘാടനം ചെയ്തു. ബെറ്റർ ലൈഫ് ഫൗണ്ടേഷന്റെ ഫൗണ്ടറും ചെയർമാനുമായ മോഹൻദാസ് വയലാംകുഴി, മൈഗ്രന്റ്റ് സുരക്ഷാ പ്രൊജക്റ്റ് മാനേജർ അരുൺ തോമസ് എന്നിവർ പ്രസംഗിച്ചു.. പാൻടെക് എഫ് എസ്ഡബ്ല്യു പ്രൊജക്റ്റ് ഡയറക്ടർ രാജീവൻ ടി.സ്വാഗതവും എഫ്.എസ്.ഡബ്ലിയു പ്രൊജക്റ്റ് മാനേജർ വിദ്യ നന്ദിയും പറഞ്ഞു. ഡോ. ജീന,ധന്യശ്രീ, സറീന ബാനു എന്നിവർ ക്ളാസെടുത്തു.