കണ്ണൂർ: സർവീസിൽ നിന്നും വിരമിക്കുന്ന പയ്യന്നൂർ കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ ഡോ.എസ്.ഡി.റാണി, അദ്ധ്യാപകരായ സുജാത എം.പൊതുവാൾ, ടി.എ.സണ്ണി എന്നിവർക്കുള്ള യാത്രയയപ്പും വിദ്യാലയത്തിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ . സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും സ്കൂൾ പരിസരത്ത് ഫലവൃക്ഷതൈ നടീൽ ഉദ്ഘാടനവും മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പി.ടി.എ വൈസ് ചെയർമാൻ നാരായണൻകുട്ടി മനിയേരി അദ്ധ്യക്ഷത വഹിച്ചു . സ്കൂൾ എച്ച്.എം.സ്മിത, ടി.ഗോപാലൻ , പി.ടി.എ സെക്രട്ടറി ടി.സി. വി.രജിത് , എ.കൽപന എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മന്ത്രി കുട്ടികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു.