മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കാസർകോട് സ്വദേശിയിൽ നിന്നാണ് 21.5 ലക്ഷം രൂപ വരുന്ന 297 ഗ്രാം സ്വർണം കസ്റ്റംസ് കണ്ടെടുത്തത്. ദമാമിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം രണ്ടു ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു. സ്വർണം പിന്നീട് വേർതിരിച്ചെടുത്തു.സമീപകാലത്തായി കണ്ണൂർ വിമാനത്താവളം വഴി തുടർച്ചയായി സ്വർണക്കടത്ത് പിടികൂടുന്നുണ്ട്.