ഇരിട്ടി:മലയോര ഹൈവേയിൽ കരിക്കോട്ടക്കരി എടൂർ റൂട്ടിൽ വെമ്പുഴ പാലത്തിന്റെ സമീപം താൽകാലിക റോഡ് ഇടിഞ്ഞു. ഇതെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.പാലം നിർമ്മാണത്തിന്റെ ഭാഗമായി പുഴയിൽ മണ്ണിട്ട് നിർമ്മിച്ച താൽകാലിക റോഡ് ഇന്നലെ രാവിലെ മുതൽ വെള്ളക്കെട്ട് രൂപപ്പെട്ട് അപകട ഭീഷണിയിൽ ആയിരുന്നു . വൈകന്നേരം അഞ്ചുമണിയോടെ റോഡ് ഇടിഞ്ഞുതുടങ്ങി .അപകടാവസ്ഥ മനസിലാക്കി റോഡിന്റെ രണ്ട് ഭാഗവും തൊഴിലാളികളെ ഉപയോഗിച്ച് കരാറുകാരൻ തന്നെ ഗതാഗതം തടയുകയായിരുന്നു. അതെ സമയം ഇതുവഴി ഗതാഗതം നിരോധിച്ചത് അറിയാതെ നിരവധി വാഹനങ്ങളാണ് പാലത്തിന് സമീപം എത്തി മടങ്ങി പോകുന്നത് .