thureeyam

പയ്യന്നൂർ: മഴയുടെ പശ്ചാത്തലത്തിൽ സന്ധ്യയിൽ ഒഴുകിപ്പരന്ന പുല്ലാങ്കുഴൽ നാദത്തോടെ 41 നാൾ നീണ്ടു നിൽക്കുന്ന തുരീയം സംഗീതോത്സവത്തിന് തുടക്കം. പത്തൊൻപതാമത് തുരീയം സംഗീതോത്സവത്തിൽ ആദ്യ പരിപാടിയായി പത്മവിഭൂഷൺ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴൽ ഹിന്ദുസ്ഥാനി സംഗീതം അരങ്ങേറിയത്.

പണ്ഡിറ്റ് യോഗേഷ് സാംസിയായിരുന്നു തബല. ഇന്ന് മല്ലാടി സഹോദരന്മാരായ ശ്രീരാം പ്രസാദ്, രവികുമാർ, 30ന് എം.കെ.ശങ്കരൻ നമ്പൂതിരി, 31ന് സമന്വയ സർക്കാർ, ജൂൺ ഒന്നിന് സഞ്ജയ് സുബ്രഹ്മണ്യ രണ്ടിന് ദുർഗ ശർമ എന്നിവർ സംഗീതവിരുന്നൊരുക്കും. തുടർന്നുള്ള ദിവസങ്ങളിൽ പ്രമുഖ സംഗീതജ്ഞർ പങ്കെടുക്കും. ജൂൺ നാലിന് മദ്രാസ് പി.ഉണ്ണികൃഷ്ണൻ, അഞ്ചിന് നിത്യശ്രീ മഹാദേവൻ എന്നിവരുെ വായ്പാട്ട്. ഒൻപതിന് കോട്ടക്കൽ മധുനെടുമ്പള്ളി രാംമോഹൻ എന്നിവരുടെ കഥകളിപ്പദകച്ചേരി. 10ന് സാകേത് രാമന്റെയും 12ന് ടി.എം.കൃഷ്ണയുടെയും സംഗീതക്കച്ചേരി. 15ന് വാഴ്സി സഹോദരൻമാരുടെ ഖവാലി സംഗീതം, 22ന് തിരുവാരൂർ ഗിരീഷിന്റെ വായ്പാട്ട്, 24ന് ഉസ്താദ് ഷഫീഖ് ഖാൻ, ഉസ്താദ് റഫീഖ് ഖാൻ എന്നിവരുടെ ഇരട്ടസിത്താർ വാദനം, 30ന് യാഴ്പാണം ബാലമുരുഗൻ, യാഴ്പാണം സാരംഗ എന്നിവരുടെ നാദസ്വരം, ജൂലായ് ഒന്നിന് പണ്ഡിറ്റ് രമേശ് നാരായണന്റെ ഹിന്ദുസ്ഥാനി സംഗീതം, രണ്ടിന് മാൻഡൊലിൻ വിദഗ്ധൻ യു.രാജേഷ്, അഞ്ചിന് അരുണാ സായിറാം തുടങ്ങിയവരുടെ സംഗീതപരിപാടികൾ നടക്കും.ഠീ മറ്ലൃശേലെ വലൃല, ഇീിമേര േഡമെറ്റുള്ള ദിവസങ്ങളിൽ വിവേക് സദാശിവം, ഡൽഹി പി.സുന്ദർരാജൻ, ഉസ്താദ് ഗുലാം നിയാസ് ഖാൻ, ഹരിമോഹനൻ, ഡോ. ആഭ ചൗരസ്യഡോ. നിഭ ചൗരസ്യ, ഡോ. കശ്യപ് മഹേശ്, സാരംഗ് കുൽക്കർണി, എസ്. ശ്രീജിത്ത്, വെങ്കിടേഷ് കുമാർ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ സംഗീതവിരുന്നുണ്ടാകും. പ്രവേശനം പാസ് മുഖേനയാണ്.

സമാപനദിവസമായ ജൂലായ് ഏഴിന് വൈകിട്ട് മൂന്നിന് സുമിത്ര ഗുഹയുടെ ഹിന്ദുസ്ഥാനി സംഗീതമാണ്. 6.30ന് നടക്കുന്ന സമാപനസമ്മേളനത്തിൽ കഥാകൃത്ത് ടി.പത്മനാഭൻ, ലോക് നാഥ് ബെഹ്ര, കണ്ണൂർ ഡി.ഐ.ജി. തോംസൺ ജോസ്, സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ, സംവിധായകൻ കമൽ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പഞ്ചരത്ന കീർത്തനാലാപനം, മംഗളപ്രാർഥനയോടെ സംഗീതോത്സവം സമാപിക്കും.

കഥാകൃത്ത് ടി.പത്മനാഭൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് എം.മുകുന്ദൻ,​

ടി.ഐ.മധുസൂദനൻ എം.എൽ.എ, എ.ഡി.എം. നവീൻ ബാബു എന്നിവർ സംസാരിച്ചു.സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു.