പാനൂർ: കേരള സർക്കാർ രൂപീകരിക്കാനുദ്ദേശിക്കുന്ന സംസ്ഥാന വയോജന കമ്മിഷനിൽ കേരള സർക്കാർ അംഗീകൃത വയോജന സംഘടനയായ കേരള സീനിയർ സിറ്റിസൺ ഫോറം പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് കേരള വയോജന വേദി ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ലോക വയോജന പീഡനവിരുദ്ധ ദിനമായ ജൂൺ 15ന് ബ്ലോക്ക് തലത്തിലും തുടർന്ന് യൂണിറ്റ് തലങ്ങളിലും ബോധവത്കരണ പരിപാടികൾ നടത്തും. യോഗം സി.വി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.വിമല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.പി.ചാത്തു പ്രഭാഷണം നടത്തി. ബ്ലോക്ക് കൺവീനർ സി.അച്യുതൻ, കെ.ഭാസ്‌കരൻ, വി.പി.അനന്തൻ, കെ.എം.ചന്ദ്രൻ, കെ.കൃഷ്ണൻ, എം.അശോകൻ, എം.പി.മൂസ, മുകുന്ദൻ പുലരി, കെ.രാധാകൃഷ്ണൻ, എം.സുകുമാരൻ, പി.മുകുന്ദൻ എന്നിവർ സംസാരിച്ചു.