കാഞ്ഞങ്ങാട് :നെഹ്റു ബാലവേദി ആൻഡ് സർഗ്ഗ വേദി വെള്ളിക്കോത്ത് സംഘടിപ്പിച്ച മഹാകവി പി അനുസ്മരണം കവി ദിവാകരൻ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു. പി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ബാലവേദി ലൈബ്രറിയിലേക്ക് കെ.എൻ. ലീലാവതി നൽകിയ പുസ്തകങ്ങൾ ബാലവേദി പ്രസിഡന്റ് കെ.വി.അർജുൻ ഏറ്റുവാങ്ങി. കവി ദിവാകരൻ വിഷ്ണു മംഗലത്തേയും കെ.എൻ.ലീലാവതിയേയും ചടങ്ങിൽ ആദരിച്ചു. അമിത് കൃഷ്ണൻ പിയുടെ സൗന്ദര്യ ദേവത എന്ന കവിത ആലപിച്ചു.യംഗ് മെൻസ് ക്ലബ്ബ് പ്രസിഡന്റ് പി.പി.കുഞ്ഞികൃഷ്ണൻ നായർ, വനിതാ വേദി പ്രസിഡന്റ് പി.പി.ആതിര, ബാലവേദി പ്രസിഡന്റ് കെ.വി.അർജുൻ എന്നിവർ പ്രസംഗിച്ചു. സർഗ്ഗ വേദി പ്രസിഡന്റ് എസ്.ഗോവിന്ദരാജ് സ്വാഗതവും സെക്രട്ടറി വി.വി.രമേശൻ നന്ദിയും പറഞ്ഞു.